
മുളക്കുഴ: മുളക്കുഴ ഗ്രാമപഞ്ചായത്ത്, പോലീസ്, എക്സൈസ് വകുപ്പുകൾ സംയോജിതമായി സുരക്ഷിതതീരവും ലഹരിമുക്ത സമൂഹത്തെയും ലക്ഷ്യംവച്ച് “തൂഫാൻ 2.0” പരിപാടിക്ക് തുടക്കം കുറിച്ചു.
ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുന്നതിനും സമൂഹത്തിൽ ലഹരിവിരുദ്ധ ബോധം ശക്തിപ്പെടുത്തുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സജിത മനു ഉത്ഘാടനം ചെയ്തു
വൈസ് പ്രസിഡൻ്റ് സന്തോഷ് രമണിക അദ്ധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികളായ സുരേഷ് കുമാർ പി.ജി, പുഷ്പ വർഗ്ഗീസ്, സുരേഷ് വി.വി, ടൈറ്റസ്, അനീഷ് മുളക്കുഴ, പ്രേമലത പ്രസന്നകുമാർ, മറിയാമ്മ റെനി, ദീപ സി.ജി, അഞ്ജന സുധീഷ്, രാജി ആർ, സിന്ധു.ആർ, സെക്രട്ടറി ഗിരിജ, പോലീസ് ഉദ്യോഗസ്ഥർ മുതലായവർ പ്രസംഗിച്ചു.










